Tuesday 23 February 2016

Regrowing Onion (ഉള്ളി പുനർ കൃഷി)





“വീട്ടിനുള്ളിലും ചെയ്യാവുന്ന ഉള്ളി പുനർ കൃഷി”

പച്ചക്കറി പുനർ കൃഷി. 


ഒരിക്കൽ മാത്രം വാങ്ങുന്ന പച്ചക്കറികൾ ആയുഷ്ക്കാലം മുഴുവനും ഉപയോഗിക്കാൻ സഹായിക്കുന്നൊരു വിദ്യയാണ് പച്ചക്കറി പുനർ കൃഷി. തികച്ചും ജൈവ പച്ചക്കറികൾ വീട്ടിനുള്ളിൽത്തന്നെ കൃഷി ചെയ്തുണ്ടാക്കാമെന്നെതാണീ കൃഷിരീതിയുടെ പ്രധാന നേട്ടം. കറിക്കരിയുംപോൾ നമ്മൾ ഉപേക്ഷിക്കുന്ന പച്ചക്കറി ഭാഗങ്ങളും നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നയീ സംവിധാനം സ്ഥലമില്ലാത്തത് കൊണ്ട് പച്ചക്കറി കൃഷി നടത്താൻ കഴിയുന്നില്ലായെന്നു വിലപിക്കുന്നവർക്കൊരു മറുപടി കൂടിയാണ്. വിവിധയിനം ഉള്ളികൾ, ലെറ്റ്യൂസ്, സെലറി. കാരറ്റ്, കാബ്ബെജ്, മധുര ക്കിഴങ്ങുകൾ മുതലായവ വിയകരമായി പുനർ കൃഷി നടത്താവുന്നതാണ്.

ഉള്ളി പുനർ കൃഷി.

ഉള്ളി (സവാള) പുനർ കൃഷിയുടെ വിവിധ രീതികൾ വിശദീകരിക്കാനാണിവിടെ ശ്രമിക്കുന്നത്. എല്ലാത്തരം ഉള്ളിയിനങ്ങളും  വളരെ എളുപ്പത്തിൽ പുനർ കൃഷി.ചെയ്യാൻ യോജിച്ചതാണ്.  വിവിധ രീതികളിൽ  ഉള്ളി പുനർ കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ഉള്ളി പുനർ കൃഷി -വെള്ളത്തിൽ മുളപ്പിക്കുന്നരീതി

രീതിയിൽ നടീൽ വസ്തുവായി സവാള മുഴുവനായോ, സവാളയുടെ വേരുള്ള ഭാഗം അര ഇഞ്ചോളം മുറിച്ചെടുത്തതോ ഉപയോഗിക്കാം. ഒരു കപ്പിലോ വലിയ വാവട്ടമുള്ള കുപ്പിയിലോ സവാളയുടെ വേരുള്ള ഭാഗം വെള്ളത്തിൽ മുങ്ങിയിരിക്കത്തക്ക നിലയിൽ വെള്ളം നിറച്ചതിൽ നടീൽ വസ്തു വച്ചിട്ട് ജനൽ പ്പടിയിലോ ഭാഗികമായ സൂര്യ പ്രകാശം ലഭിക്കുന്ന എവിടെയെങ്കിലുമോ സൂക്ഷിക്കാം. 2-3 ദിവസ്സത്തിനുള്ളിൽ പുതിയ നാമ്പും വേരുകളും വരുന്നത് കാണാം.  ഒന്നിടവിട്ട ദിവസ്സങ്ങളിൽ പാത്രത്തിലെ വെള്ളം മാറി പുതിയ വെള്ളമോഴിച്ചു കൊടുക്കേണ്ടതാണ്. 10-15 ദിവസ്സത്തിനകം നമ്മുടെ ഉള്ളി നല്ല വേര് പടലവും ആരോഗ്യമുള്ള ഇലകളുമുള്ള ചെടിയായി മാറിയിരിക്കും. ചെടിയെ വെള്ളത്തിൽത്തന്നെ തുടർന്നും വളർത്തുകയോ, നടീൽ മിശ്രിതം നിറച്ച ചട്ടികളിലേക്കോ ഗ്രോ ബാഗിലേക്കോ മാറ്റി നടുകയോ ചെയ്യാം. വെള്ളത്തിൽ തുടർന്നും വളർത്തുകയാണെങ്കിൽ ജാം ബോട്ടിലിലോ മുറിച്ചെടുത്ത കോള കുപ്പികളിലോ കൂടുതൽ വെള്ളത്തിൽ വളർത്തുന്നതാണുത്തമം. ആവശ്യാനുസ്സരണം ഉള്ളിയില, ഉള്ളിത്തണ്ട്, ഇളം പ്രായത്തിലുള്ള ഉള്ളി, ഉള്ളി എന്നിങ്ങനെ വിളവെടുപ്പ് നടത്താവുന്നതാണ്.
ഇതേ രീതിയിൽത്തന്നെ വെളുത്തുള്ളിയും ചെറിയ ഉള്ളിയും പുനർ കൃഷി നടത്താവുന്നതാണ്.

 ഉള്ളി പുനർ കൃഷി-മണ്ണിൽ നേരിട്ട് നടുന്ന രീതി.

വെള്ളത്തിൽ മുളപ്പിക്കാനുപയോഗിക്കുന്ന നടീൽ വസ്തു നടീൽ മിശ്രിതം നിറച്ച ചട്ടികളിലോ ഗ്രോ ബാഗിലോ നേരിട്ടും നട്ടു വളർത്താവുന്നതാണ്.
അക്വാപോണിക്സ്‌, ഹൈഡ്രോപോണിക്സ്രീതികളിലും ഉള്ളി പുനർകൃഷി  വളരെ വിജയകരമായി ചെയ്യാവുന്നതാണ്.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

2 comments: